ഹോം
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്
കേരളം (കേരള സർക്കാർ)
 

ദർശനവും ദൗത്യവും

കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസത്തിന്‍റെ ഗുണമേന്‍മ നിലനിര്‍ത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ നയ രൂപീകരണം നടത്തുക, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും അവയെ വികസിപ്പിക്കുകയും ചെയ്യുക, സര്‍ക്കാര്‍ സഹായത്തോടെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്കുകയും അവയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും ചെയ്യുക, വ്യവസായ മേഖലയുമായും ദേശീയ തലത്തിലുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും, ആശയങ്ങളും സാങ്കേതിക പരിജ്ഞാനവും പരസ്പരം കൈമാറുക, വ്യവസായ മേഖലയുടെയും പൊതു സമൂഹത്തിന്‍റെയും വികസനത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മറ്റ് വകുപ്പുകള്‍, നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങള്‍ എന്നിവയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുക എന്നിവ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്‍റെ ഉദ്ദേശ ലക്ഷ്യങ്ങളില്‍ പെടുന്നു.

കേന്ദ്രസർക്കാരിന്‍റെ ന്യുനപക്ഷ ക്ഷേമകാര്യ മന്ത്രാലയം ന്യുനപക്ഷ വിഭാഗങ്ങളായ മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, ജൈന, സിക്ക്, പാഴ്‌സി വിഭാഗങ്ങളിലെ പ്രൊഫഷണൽ ബിരുദ/ ബിരുദാനന്തര ബിരുദവിദ്യാർത്ഥികൾക്ക് നൽകുന്ന സ്കോളർഷിപ്പ് സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യപ്പെടുന്നു.

 

S1 സെക്ഷൻ

  • MCM സ്കോളർഷിപ്പിന്‍റെ പുതിയ അപേക്ഷകരുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യപ്പെടുന്നു
  • സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് വിവിധ സ്ഥാപനങ്ങൾക്ക് അവയർനെസ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു
  • സ്കോളർഷിപ്പ് ഫണ്ടുകളുടെയും, ഭരണപരമായ ചിലവുകളുടെയും കണക്കുകൾ കൈകാര്യം ചെയ്യപ്പെടുന്നു

S2 സെക്ഷൻ

  • MCM സ്കോളർഷിപ്പിന്‍റെ പുതുക്കൽ അപേക്ഷകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യപ്പെടുന്നു
  • വിനിയോഗ സർട്ടിഫിക്കറ്റ് മുതലായ കാര്യങ്ങൾ കൈകാര്യം ചെയ്യൽ
ശ്രീ പിണറായി വിജയൻ
മുഖ്യമന്ത്രി
ഡോ. ആർ. ബിന്ദു
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി
ശ്രീമതി. ഇഷിത റോയ് ഐഎഎസ്
പ്രിൻസിപ്പൾ സെക്രട്ടറി
ഡോ.ബൈജുഭായ് ടിപിഡയറക്ടര്‍ (ഇൻ ചാർജ്)

മേൽവിലാസവും പ്രവർത്തനസമയവും

  

മേൽവിലാസം പ്രവർത്തനസമയം
പദ്മവിലാസം സ്ട്രീറ്റ് , ഫോർട്ട് പി ഒ 10 എഎം മുതൽ   5 പിഎം
തിരുവനന്തപുരം രണ്ടാം ശനി അവധി
കേരളം, ഇൻഡ്യ. പിൻ 695023 ഞായർ അവധി 
ഫോൺ: 0471-2561200. സർക്കാർ അവധികൾ അവധിയാണ്.