• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

ശ്രീ പിണറായി വിജയൻ

മുഖ്യമന്ത്രി

ഡോ. ആർ. ബിന്ദു

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി

ഡോ. ഷർമിള മേരി ജോസഫ് ഐഎഎസ്

പ്രിൻസിപ്പൽ സെക്രട്ടറി

ഡോ . ജയപ്രകാശ് പി

ഡയറക്ടർ

ഗവണ്‍മെന്റ് ഇമെയില്‍ ഐഡി / ഇഓഫീസ് ഐഡി കാലഹരണപ്പെടുന്നത് ഒഴിവാക്കുന്നതിനായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം Click Here For Details

ഏറ്റവും പുതിയ വാർത്തകളും, വിശേഷങ്ങളും.

  • 24.08.2025

    Applications are invited for the position of Vice-Chancellor at Kerala University of Digital Sciences, Innovation and Technology.

    പൂർണമായും കാണുക
  • 14.08.2025

    ഗവ. എഞ്ചിനീയറിംഗ് കോളേജ് വയനാട് - പ്ലേസ്‌മെന്റ് സെന്റർ കം ഗസ്റ്റ് ഹൗസ് ഉദ്ഘാടനവും, പുതിയതായി നിർമിക്കുന്ന ലൈബ്രറി ബ്ലോക്കിന്റെ ശിലസ്ഥാപനവും .

    പൂർണമായും കാണുക
  • 05.08.2025

    നാഷണൽ സർവീസ് സ്കീം ടെക്നിക്കൽ സെൽ - ഡയറക്ട്രേറ്റ് തല അവാർഡ് വിതരണവും , പ്രോഗ്രാം ഓഫീസർമാരുടെ പരിശീലനവും

    പൂർണമായും കാണുക
  • 26.04.2025

    M.Tech Admission 2025 Started

    പൂർണമായും കാണുക
എല്ലാം കാണുക
AIDSE

കേരള ടെക്നിക്കൽ എഡ്യൂക്കേഷൻ എൻഹാൻസ്‌മെന്റ് സമ്മിറ്റ് - KTEES 2025

കേരള ടെക്നിക്കൽ എഡ്യൂക്കേഷൻ എൻഹാൻസ്‌മെന്റ് സമ്മിറ്റ് - KTEES 2025, തിരുവനന്തപുരം ടാഗോർ തീയറ്ററിൽ വെച്ച്, 23.10.2025 -ന് ബഹു: ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി, ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. DTE, SLQAC, IEEE, എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ദേശീയതലത്തിൽ മികച്ച നേട്ടം കൈവരിച്ച സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളായ 65 എൻജിനീയറിങ് കോളേജുകൾക്കും 12 പോളിടെക്നിക് കോളേജുകൾക്കും NBA അംഗീകാരത്തിനുള്ള Minister's Excellance Award സമ്മാനിച്ചു. കൂടാതെ, NSS ടെക്നിക്കൽ സെല്ലിന്റെ സംസ്ഥാന അവാർഡ് വിതരണവും, നവംബറിലെ ഇ-വേസ്റ്റ് നിർമ്മാർജ്ജന ക്യാമ്പയിനിന്റെ പോസ്റ്റർ പ്രകാശനവും ഈ വേദിയിൽ നടന്നു. ഉന്നതവിദ്യാഭ്യാസ മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച മുപ്പതോളം അധ്യാപകരെയും വിദ്യാർത്ഥികളെയും ആദരിച്ചു. ഉദ്യമ 1.0 യുടെ സുവനീർ പ്രകാശനവും വേദിയിൽ നടന്നു.

സംസ്ഥാനത്തെ നൂതന വിജ്ഞാനസമ്പദ്ഘടനയായി ഉയർത്തുക എന്ന സർക്കാർ ലക്ഷ്യത്തിന്റെ ഭാഗമായി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി വികസിക്കുകയാണ്. ഈ മുന്നേറ്റത്തിൽ സാങ്കേതിക കലാലയങ്ങൾക്ക് ലഭിച്ച NBA അംഗീകാരം സാങ്കേതിക വിദ്യാഭ്യാസരംഗത്തിന്റെ വിശ്വാസ്യതയും അന്താരാഷ്ട്ര അംഗീകാരവും വർദ്ധിപ്പിച്ചു. ഇത് കേരളത്തെ വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയുടെ ആഗോള നിരയിലേക്ക് ഉയർത്താനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നു. ഈ പുരോഗതിക്ക് കൂടുതൽ കരുത്തേകാനാണ് KTEES 2025 സമ്മിറ്റ് സംഘടിപ്പിച്ചത്.

സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ നയരൂപീകരണ വിദഗ്ധർ, അധ്യാപകർ, ഗവേഷകർ എന്നിവരെ ഒരുമിപ്പിച്ചു കൊണ്ടുവരാൻ സമ്മിറ്റ് ലക്ഷ്യമിടുന്നു. അടുത്ത ദശാബ്ദത്തിലേക്ക് കേരളത്തിന്റെ സാങ്കേതിക വിദ്യാഭ്യാസ പരിസ്ഥിതിയെ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന പ്രവർത്തനങ്ങൾ KTEES 2025 - ൽ ആവിഷ്കരിക്കും. എൻജിനീയറിങ്, പോളിടെക്നിക് കോളേജുകളിൽ നിന്നുള്ള നിരവധി വിദഗ്ധർ ഈ സമ്മിറ്റിൽ പങ്കെടുത്തു. സാങ്കേതിക വിദ്യാഭ്യാസ മേഖലയുടെ സമഗ്രമായ വികസനം ലക്ഷ്യമിട്ടുള്ള കൂട്ടായ ചർച്ചകൾക്കും നയരൂപീകരണങ്ങൾക്കും സമ്മിറ്റ് വേദിയാകും.

Minister's Excellence Award Winners
About Department

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് - ആമുഖം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ആസ്ഥാന കാര്യാലയം സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ സംബന്ധിയായ എല്ലാ പ്രവര്‍ത്തനങ്ങളും കൈകാര്യം ചെയ്യുന്നു. നിലവില്‍, 12 എഞ്ചിനീയറിംഗ് കോളേജുകള്‍ (9 സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജുകളും 3 എയിഡഡ് എഞ്ചിനീയറിംഗ് കോളേജുകളും), 52 പോളിടെക്നിക് കോളേജുകള്‍ (46 സര്‍ക്കാര്‍ പോളിടെക്നിക് കോളേജുകളും 6 എയിഡഡ് പോളിടെക്നിക് കോളേജുകളും), 3 ഫൈന്‍ ആര്‍ട്സ് കോളേജുകള്‍, 39 ടെക്നിക്കല്‍ ഹൈസ്കൂളുകള്‍, 17 കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, 42 ഫാഷന്‍ ഡിസൈനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ എന്നിവകളുടെ പ്രവര്‍ത്തന നിയന്ത്രണം നിര്‍വഹിക്കുന്നത് ഈ ആസ്ഥാന കാര്യാലയമാണ്. കൂടാതെ സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലുമായുള്ള 150-ഓളം വരുന്ന എഞ്ചിനീയറിംഗ് കോളേജുകളുടെ പഠന സംബന്ധിയായ നിയന്ത്രണങ്ങളും ഈ ആസ്ഥാന കാര്യാലയം നിര്‍വഹിക്കുന്നുണ്ട്.

വകുപ്പിനെ കുറിച്ച് കൂടുതൽ അറിയാൻ
About IOC

ഇൻഡസ്ട്രി ഓൺ ക്യാമ്പസ് (ഐ.ഓ.സി)

ഇന്നത്തെ വ്യവസായമേഖല പ്രത്യേക വൈദഗ്ധ്യമുള്ള ബിരുദധാരികളെ തിരയുന്നു. വ്യവസായ മേഖല, വ്യവസായത്തിന് അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞു എടുക്കാൻ താല്പര്യപെടുന്നു. ഇത്തരമൊരു സംസ്കാരം സുഗമമാക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും, വിദ്യാർത്ഥികൾ കാമ്പസിൽ ആയിരിക്കുമ്പോൾ തന്നെ വ്യവസായ സംസ്കാരവുമായി ഒരു എക്സ്പോഷർ നേടേണ്ടത് അത്യാവശ്യമാണ്. സംസ്ഥാനത്തുടനീളമുള്ള കോളേജുകൾ, വ്യവസായങ്ങളും അക്കാദമിക് സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം വളർത്തിയെടുക്കുകയും പരസ്പര പ്രയോജനകരമായ പങ്കാളിത്തം സൃഷ്ടിക്കുകയും ചെയ്യുന്നു. ഐഒസി പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഉപകരണങ്ങൾ വാങ്ങുന്നതിന് സർക്കാർ ഭരണാനുമതിയും നൽകി.

ഐ.ഓ.സിയെ കുറിച്ച് കൂടുതൽ അറിയാൻ

കോഴ്സുകൾ

MBA

MBA full time & part time.

Read More

M.Tech

M.Tech full time & part time.

Read More

BFA

BFA full time & part time.

Read More

B.Tech

B.Tech full time & part time.

Read More

MCA

MCA full time & part time.

Read More

B.Arch

B.Arch full time & part time.

Read More

അന്വേഷണ ഫോം

Verification Code

470012